തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ കിടപ്പിലായ രോഗികൾക്ക് പരിചരണം നൽകുന്നതിന് സന്നദ്ധ പ്രവർത്തകരെ ക്ഷണിച്ചു. സന്നദ്ധപ്രവർത്തർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. ഓരോ വാർഡിലും രോഗികളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവർത്തകരും വാർഡ് ടീം അംഗങ്ങളും മാസത്തിലൊരിക്കൽ ഒത്തു ചേർന്ന് പ്രവർത്തനം വിലയിരുത്തും.

സാന്ത്വന പരിചരണത്തിൽ ആഴ്ചയിൽ ഒരു മണിക്കൂർ എങ്കിലും ചെലവഴിക്കാൻ സാധിക്കുന്നവ പരിശീലനം നേടാൻ താല്പര്യമുള്ളവർക്കും  സാമൂഹിക സന്നദ്ധസേനയുടെ  sannadhasena.kerala.gov.in  വഴി രജിസ്റ്റർ ചെയ്യണം. പരിശീലനം പൂർത്തിയായവർക്ക് സർട്ടിഫിക്കറ്റ് നൽകി അതാത് തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ സംവിധാനവുമായി ബന്ധിപ്പിക്കും. വിവരങ്ങൾക്ക് - 7736205554

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2024

sitelisthead