സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യത കോഴ്‌സിന്റെയും ഹയർസെക്കന്ററി തുല്യത കോഴ്‌സിന്റെയും രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫൈൻ ഇല്ലാതെ  മാർച്ച് 15 വരെ അപേക്ഷിക്കാം. മാർച്ച് 16 മുതൽ 31വരെ 50 രൂപ ഫൈനോടെയും ഏപ്രിൽ 1 മുതൽ 29 വരെ 200 രൂപ സൂപ്പർഫൈനോടെയും രജിസ്‌ട്രേഷൻ നടത്താം. 7-ാം തരം വിജയിച്ച 17 വയസ് പൂർത്തിയായവർക്ക് പത്താംതരം തുല്യതയ്ക്കായി രജിസ്റ്റർ ചെയ്യാം. പത്താംതരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കന്ററി തുല്യത കോഴ്‌സിന് രജിസ്റ്റർ ചെയ്യാം. 

പത്താംതരത്തിന് 1,950 രൂപയും ഹയർസെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്. പട്ടിക ജാതി,പട്ടിക വർഗ വിഭാഗ വിദ്യാർഥികൾക്ക് ഫീസിളവുണ്ട്. വിവരങ്ങൾക്ക് സാക്ഷരത മിഷൻ ജില്ല ഓഫീസുകളുമായി  ബന്ധപ്പെടാം. ഫോൺ - 0471 - 2472253,2472254. വെബ്സൈറ്റ് - literacymissionkerala.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2023

sitelisthead