പട്ടികജാതി വിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്ന വേടൻ, നായാടി, കള്ളാടി , ചക്ളിയൻ / അരുന്ധതിയാർ വിഭാഗക്കാർക്ക് പ്രത്യേക പരിരക്ഷ നൽകുന്നതിനായി നടപ്പിലാക്കുന്ന ഹോം പദ്ധതിയുടെ  ചട്ടങ്ങൾ പരിഷ്കരിച്ചു.  പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കുന്നത്തിനുള്ള കുടുംബ വാർഷിക വരുമാന പരിധി ₹ 1 ലക്ഷം ആയി ഉയർത്തി. വീടുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള തുക രണ്ട് ലക്ഷം രൂപയിൽ നിന്നും ₹2.5 ലക്ഷം ആയി ഉയർത്തുകയും,  വീട് നിർമിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനായി ഗ്രാമപഞ്ചായത്ത് പരിധിയിൽ 5 സെന്റിന് ₹ 5 ലക്ഷവും , മുൻസിപ്പാലിറ്റി പരിധിയിൽ 3 സെന്റിന് ₹6 ലക്ഷവും , കോർപ്പറേഷൻ പരിധിയിൽ 3 സെന്റിന്  ₹7.5 ലക്ഷം അനുവദിക്കുകയും ചെയ്യും. വിവിധ തൊഴിൽ മേഖലകളിലൂടെ ജീവിതത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി 100% സബ്സിഡിയോടെ വ്യക്തിഗത സ്വയം തൊഴിൽ സംരംഭകർക്ക് ₹3 ലക്ഷവും, ഗ്രൂപ്പ് സംരംഭകർക്ക് ₹5 ലക്ഷവും അനുവദിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-01-2023

sitelisthead