സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യപുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം . കഥ, നോവൽ, കവിത, നാടകം, വിവർത്തനം, പുനരാഖ്യാനം, ശാസ്ത്രം, വൈജ്ഞാനികം (ശാസ്ത്രം ഒഴികെ), ജീവ ചരിത്രം, ആത്മകഥ, ചിത്രീകരണം, ചിത്രപുസ്തകം, പ്രൊഡക്ഷൻ എന്നിങ്ങനെ 10 വിഭാഗത്തിൽ അപേക്ഷിക്കാം. രചനകൾ 2020, 2021, 2022 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചവ ആയിരിക്കണം. പരിഷ്കരിച്ച പതിപ്പുകൾ പരിഗണിക്കില്ല. മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ച എഴുത്തുകാരുടെ കൃതികൾ അതേ വിഭാഗത്തിൽ വീണ്ടും പരിഗണിക്കില്ല. എന്നാൽ അവ  മറ്റു വിഭാഗങ്ങളിലേക്ക് അയക്കാം. എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകങ്ങൾ അയക്കാവുന്നതാണ്.  20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്തകത്തിന്റെ നാല് കോപ്പി വീതം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 34 വിലാസത്തിൽ സെപ്തംബർ  30 നു മുമ്പ് അയക്കണം. ഫോൺ: 8547971483.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-09-2023

sitelisthead