മൺസൂൺ കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രചരണ പരിപാടിയുമായി വിനോദ സഞ്ചാര വകുപ്പ്. ദുബായ്, ദോഹ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലും അറബ് റേഡിയോകളിലൂടെയും ദൃശ്യമാധ്യമങ്ങൾ വഴിയും കേരളത്തിലെ മൺസൂൺ ടൂറിസത്തെക്കുറിച്ച് ₹ 7 കോടി ചെലവിൽ പ്രചാരണം നടത്തും.

​ഗൾഫ് രാജ്യങ്ങളിലെ കനത്ത ചൂടിൽ നിന്നും വിനോദ സഞ്ചാരികൾ കേരളമുൾപ്പടെയുള്ള സ്ഥലങ്ങളിലേക്ക് മൺസൂൺ ടൂറിനായി എത്തുന്നത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ്. മികച്ച പ്രകൃതി ഭംഗി, മഴ, കാലാവസ്ഥ, ആയുർവേദ ചികിത്സ, വെൽനെസ് ടൂറിസം എന്നിവ ഗൾഫ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളെ കോർത്തിണക്കി ഗൾഫ് സഞ്ചാരികൾക്ക് മികച്ച ടൂറിസ്റ്റ് അനുഭവവും പാക്കേജ് എന്നിവ ഒരുക്കുകയാണ് ടൂറിസം വകുപ്പ്. keralatourism.org/english/monsoon/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-06-2023

sitelisthead