കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളിൽ അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാൻ അവസരം. 2022 മാര്‍ച്ച് മുതൽ അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്ന മാസം വരെയുള്ള അംശദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം 2024 ജൂലൈ 10 മുതല്‍ ഓഗസ്റ്റ്  10 വരെ പുതുക്കാം. വിവരങ്ങള്‍ക്ക്  തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍  കോംപ്ലക്‌സ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസുമായി നേരിട്ടോ 0471 2325552, 83330010851 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-07-2024

sitelisthead