ജൈവ വൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് വനം-വന്യ ജീവി വകുപ്പ് 2023-24 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25000/- രൂപയും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽ നിന്നും ഒരു അവാർഡ് വീതം നൽകും.
താത്പര്യമുളള വ്യക്തികൾ, വിദ്യാദ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ ജൂലൈ 31ന് മുമ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കസർവേറ്ററുടെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 04994 255234 forest.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023