കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെഡിക്കൽ, എൻജിനീയറിങ്ങ്, നിയമ (LAW) പഠനം, കേന്ദ്ര സർവകലാശാല (CUET) പ്രവേശനം (ബിരുദ & ബിരുദാനന്തര ബിരുദം) എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷകൾ, സിവിൽ സർവീസസ്, ബാങ്ക് / എസ്.എസ്.സി / പി.എസ്.സി / യു.പി.എസ്.സി / മറ്റിതര മത്സര പരീക്ഷകൾ / വിവിധ യോഗ്യത നിർണയ പരീക്ഷകൾ (NET / SET / KTET / CTET etc) തുടങ്ങിയവയുടെ പരിശീലനത്തിന് ധനസഹായം ലഭിക്കും.അവസാന തീയതി ജനുവരി 20. വിവരങ്ങൾക്ക്  www.kswcfc.org സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2025

sitelisthead