സംസ്ഥാന സർക്കാരിന്റെ വയോജന സൗഹൃദനയത്തിനു ചുവടുപിടിച്ചുകൊണ്ട് 'എൽഡർ ലൈൻ' ഹെൽപ്പ് ലൈൻ നമ്പർ നിലവിൽ വന്നു. 14567 എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെയാണ് സേവനം ലഭ്യമാക്കിയിരിയ്ക്കുന്നത്. അശരണരും അവശത നേരിടുന്നവരുമടങ്ങുന്ന മുതിർന്ന പൗരന്മാരെ സഹായിക്കുക, ശാരീരിക-മാനസിക-സാമൂഹിക സംരക്ഷണം നൽകി അവരുടെ വാർദ്ധക്യം സന്തോഷകരവും ആരോഗ്യകരവുമാക്കുക - തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-11-2021

sitelisthead