പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികളിൽ 2024ൽ പ്ലസ്ടു പരീക്ഷയിൽ കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവരും കുടുംബ വാർഷിക വരുമാന പരിധി ആറ് ലക്ഷം രൂപയിൽ കവിയാത്തതുമായ വിദ്യാർത്ഥികൾക്ക് വിഷൻ പ്ലസ് പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസറും ജില്ലാ കളക്ടറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ മുഖേനയാണ് പരിശീലനം ലഭ്യമാക്കുക. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഡി സിലബസുകളിൽ പഠിക്കുന്നവർക്ക് പരിശീലനത്തിന് ധനസഹായം ലഭിക്കും.
ജാതി, വരുമാനം, പരിശീലനം നടത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ഫീസ് അടച്ച റസീപ്റ്റ് എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ നവംബർ 15ന് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണം. താമസിക്കുന്ന ജില്ലാ പരിധിയിലെ പട്ടികജാതി വികസന ഓഫീസുകളിലും അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക് ജില്ലാ, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടാം.
ഫോൺ: 0471 2737100
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2024