സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം പദ്ധതിയിലേയ്ക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം.
അപേക്ഷകർ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടവരായിരിക്കണം, മാതാവിന്റേയോ പിതാവിന്റേയോ ഭിന്നശേഷി തോത് 40 ശതമാനമോ അതിന് മുകളിലോ ആയിരിക്കണം, മറ്റു പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കാത്തവരാകണം, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ/കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം തുടങ്ങിയവയാണ് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനുളള വ്യവസ്ഥകൾ. ഒന്നാം ക്ലാസു മുതൽ പി.ജി. വരെയും, ഐ.ടി.ഐ., തത്തുല്യ കോഴ്സുകൾ, ട്രയിനിംഗ് കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ തുടങ്ങിയവയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. suneethi.sjd.kerala.gov.in പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04936 205307.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-07-2022