സംസ്ഥാന സർക്കാർ  വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് നാമനിർദേശം  ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാ രംഗം എന്നീ മേഖലകളിലാണ് പുരസ്‌കാരം നൽകുന്നത്.
അർഹരായ വ്യക്തികളെ സംഘടനകൾ/സ്ഥാപനങ്ങൾ/മറ്റ് വ്യക്തികൾ എന്നിവർക്ക് നാമനിർദേശം  ചെയ്യാം. നാമനിർദ്ദേശങ്ങൾ ഒക്ടോബർ 10ന് മുൻപായി ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 0471-2346534

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-09-2024

sitelisthead