കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവരുടെ മക്കളിൽ കലാ – കായിക - ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2022-23 അധ്യയന വർഷത്തെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കലാ- കായിക- ശാസ്ത്രരംഗത്ത് സംസ്ഥാന തലത്തിലും, സർവകലാശാലതലത്തിലും ഒന്നാം സ്ഥാനം/ രണ്ടാംസ്ഥാനം/ മൂന്നാംസ്ഥാനം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ ലഭിക്കും.  വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് (കലാ- കായിക- ശാസ്ത്രരംഗം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി അപേക്ഷകൾ ഫെബ്രുവരി 29നു വൈകിട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം- 0471 2460667, എറണാകുളം- 0484 2368531, കോഴിക്കോട്- 0495 2768094.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-01-2024

sitelisthead