അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കെഎസ്‌ആർടിസി മാർച്ച് എട്ട്‌ മുതൽ 15 വരെ   വനിതകൾക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നു. കെഎസ്‌ആർടിസിയുടെ എല്ലാ യൂണിറ്റിൽനിന്നും വണ്ടർലായിലേക്ക്‌ യാത്ര നടത്തും കൂടാതെ സ്‌ത്രീകളുടെ ആവശ്യാർഥവും യാത്രകൾ സംഘടിപ്പിക്കും. കുടുംബശ്രി, സ്വാശ്രയ സംഘങ്ങൾ എന്നിവർക്ക്‌ ഗ്രൂപ്പായി യാത്രയിൽ പങ്കെടുക്കാം. നെല്ലിയാമ്പതി, ജാനകിക്കാട്‌, വയനാട്, മലമ്പുഴ,വണ്ടർലാ, ഗവി, സൈലന്റ് വാലി,വാഗമൺ എന്നിവിടങ്ങളിലേക്കും സർവ്വീസുണ്ടാകും. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും ഫോൺ: 98461 00728, 95444 77954, 99617 61708.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-02-2024

sitelisthead