ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് തൊഴിൽപരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പ്രചോദനം പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. എൻ.ജി.ഒ/എൽ.എസ്.ജി.ഐ സഹകരണത്തോടെ ഗ്രാന്റ്-ഇൻ-എയ്ഡ് പ്രോഗ്രാം ആയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി മാർഗ്ഗ രേഖ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ എന്നിവ പ്രകാരം അർഹരായ എൻ.ജി.ഒ / എൽ.എസ്.ജി.ഐകൾക്ക് പദ്ധതിയിലേയ്ക്ക് എംപാനൽ ചെയ്യുന്നതിന് നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിൽ മെയ് 15 ന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.sjdkerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-04-2025