തിരുവനന്തപുരം റീജിയണല്‍ കാൻസർ സെന്ററില്‍ (RCC) ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും റയിൽവേ ടിക്കറ്റിൽ ഇളവ്. RCCയില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ ടിക്കറ്റുകള്‍ സൗജന്യമാണ്. രോഗിയുടെ കൂടെ വരുന്ന ഒരാള്‍ക്ക് 25% ചാര്‍ജ് നൽകിയാൽ മതി. ഏറ്റവും അടുത്തുള്ള ഹോം ടൗൺ സ്റ്റേഷനിൽ നിന്ന് ആർസിസിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് മാത്രമേ ഈ ഇളവ് ബാധകമാകൂ. മറ്റൊരു കേന്ദ്രത്തിലേക്ക് റഫർ ചെയ്താൽ ആ സ്ഥലത്തിനും ഇളവ് ലഭിക്കും.

രോഗി വിമാനമാർഗമാണ് വരുന്നതെങ്കിൽ ചാർജിന്റെ 50% നൽകണം. അടുത്തുള്ള ഹോം ടൗൺ എയർ പോർട്ടിൽ നിന്ന് ആർസിസിയിലേക്കും തിരിച്ചും മാത്രമേ ഈ ഇളവ് ബാധകമാകൂ. മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക് റഫർ ചെയ്താൽ ആ സ്ഥലത്തിനും ഇളവ് ലഭിക്കും.

RCC-യോട് ചേർന്നുള്ള ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കൗണ്ടര്‍ പ്രവര്‍ത്തിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-06-2023

sitelisthead