ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലന പരിപാടിയ്ക്ക് 1,800 രൂപയാണ് ഫീസ്. ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന പരിശീലനത്തിൽ ബേക്കറി ഉത്പന്ന നിർമാണത്തിൽ വിദഗ്ധർ നയിക്കുന്ന തിയറി ക്ലാസ്, പ്രായോഗിക പരിശീലനം, വിവിധ സർക്കാർ പദ്ധതികൾ, ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ, മേഖലയിൽ വിജയിച്ച സംരംഭകനുമായുള്ള ചർച്ച എന്നിവയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന 35 പേർക്കാണ് പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം. താത്പര്യമുള്ളവർ www.kied.info വഴി ഫെബ്രുവരി എഴിന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് 0484 2532890, 2550322
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2023