2021-22 വർഷത്തിലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് സംസ്ഥാന ജൈവ വൈവിധ്യബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം - ഉദാ: കാവ്, പുഴ, തോട്, കണ്ടൽ, കുളം), ബെസ്റ്റ് കസ്റ്റോഡിയൻ ഫാർമർ (മികച്ച സംരക്ഷക കർഷക/ൻ), ബെസ്റ്റ് കസ്റ്റോഡിയൻ ഫാർമർ (Animal/Bird) (ഒന്നു മാത്രം),  ജൈവവൈവിധ്യ പത്രപ്രവർത്തക/ൻ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തക/ൻ (ദൃശ്യ, ശ്രവ്യമാധ്യമം), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ജൈവവൈവിധ്യ സ്‌കൂൾ വിദ്യാലയം, ജൈവവൈവിധ്യ കോളേജ് / കലാലയം, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ, സഹകരണ   പൊതുമേഖല),  ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സ്വകാര്യ മേഖല) എന്നീ മേഖലകളിലാണു പുരസ്‌ക്കാരങ്ങൾ നൽകുന്നത്. 

അപേക്ഷകൾ/നാമനിർദ്ദേശങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അയയ്ക്കാം. അപേക്ഷകളും, അനുബന്ധ രേഖകളും ജൂലൈ 31ന് മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, റ്റി.സി. 24/3219, നം. 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ, തിരുവനന്തപുരം-695003 (ഫോൺ നമ്പർ: 0471-2724740) എന്ന വിലാസത്തിൽ ലഭിക്കണം. 

ഇ-മെയിൽ: ksbbawards2022@gmail.com. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയും http://www.keralabiodiversity.org/index.php/biodiversity-awards യിൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2022

sitelisthead