ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും സമൂഹത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും വ്യക്തികളെ, പ്രധാനമായും, യുവതയെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയും (കെ.വൈ.എൽ.എ)-യും നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (എൻ.യു.എ.എൽ.എസ്) ചേർന്ന് വികസിപ്പിച്ച ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സാണ് ‘know Our Constitution - നമ്മുടെ ഭരണഘടനയെ അറിയുക'. നുവാൽസിലെ അധ്യാപകരുടേയും വിദ്യാർഥികളുടേയും അക്കാദമിക പിന്തുണയോടെ വികസിപ്പിച്ച കോഴ്‌സിന്റെ ദൈർഘ്യം 20 മണിക്കൂറാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കെ.വൈ.എൽ.എ.യും നുവാൽസും സംയുക്തമായി നൽകുന്ന ഇ-സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷന് lms.kyla.kerala.gov.in/login/index.php
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-02-2023

sitelisthead