സംരംഭകര്‍ക്കായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എം.എസ്.എം.ഇ ) മേഖലയിലെ കയറ്റുമതി ഇറക്കുമതി നടപടിക്രമങ്ങളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെപ്റ്റംബര്‍ 9 മുതല്‍ 11 വരെ  വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. എറണാകുളം കളമശ്ശേരി ക്യാമ്പസ്സിലാണ് പരിശീലനം. 

കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 2,950 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,200 രൂപയാണ് ഫീസ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1,800 രൂപ താമസം ഉള്‍പ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്.  താല്പര്യമുള്ളവർ  ഓണ്‍ലൈനായി kied.info/training-calender വഴി സെപ്തംബര്‍ 7 നകം അപേക്ഷിക്കണം.   ഫോണ്‍: 0484 2532890, 2550322, 9188922785.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2024

sitelisthead