കേരളത്തിൽ നടപ്പാക്കിയ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നൽകുന്ന ഊർജ സംരക്ഷണ അവാർഡ് - 2023-ന് അപേക്ഷിക്കാം. വൻകിട ഊർജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ ഉപഭോക്താക്കൾ, ചെറുകിട ഊർജ ഉപഭോക്താക്കൾ, കെട്ടിടങ്ങൾ,  സംഘടനകൾ/സ്ഥാപനങ്ങൾ, ഊർജ കാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകർ, ആർക്കിടെക്ചറൽ/ഗ്രീൻ ബിൽഡിംഗ് കൺസൾട്ടൻസി എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. വിവരങ്ങൾക്കും  അപേക്ഷ ഫോമിനും keralaenergy.gov.in. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ 31-നകം ecawardsemc@gmail.com-ൽ സമർപ്പിക്കണം. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2023

sitelisthead