ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച 3 വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമസംബന്ധമായ ഗ്രന്ഥത്തിന് നൽകുന്ന കേരള മീഡിയ അക്കാദമി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗ്രന്ഥകർത്താവിനോ, സുഹൃത്തുക്കൾക്കോ, സംഘടനകൾക്കോ, പ്രസാധകർക്കോ വായനക്കാർക്കോ പുസ്തകങ്ങൾ നിർദ്ദേശിക്കാം. 50,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. അവസാന തീയതി  ജനുവരി 31.  സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682030, ഫോൺ:  0484 2422275 എന്ന വിലാസത്തിലോ keralamediaacademy.gov@gmail.com എന്ന ഇമെയിൽ ഐഡിയിലോ നിർദേശങ്ങൾ ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-01-2024

sitelisthead