സംസ്ഥാനത്തു മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും. ഇറിഗേഷൻ, കെഎസ്ഇബി,മോട്ടോർ വെഹിക്കിൾ, ഫയർ ആൻഡ് റെസ്‌ക്യൂ പോലീസ്, ഐ - പി ആർ ഡി ,ഫിഷറീസ് വകുപ്പുകൾക്ക് പുറമെ സിവിൽ ഡിഫൻസ് സേനയും എമർജൻസി സെന്ററിന്റെ ഭാഗമായിരിക്കും.
നിലവിലുള്ള എൻഡിആർഎഫിനെ കൂടാതെ എറണാകുളം കോട്ടയം കൊല്ലം മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകളെ നിയോഗിക്കും. ചെന്നൈയിലെ ആർക്കോണത്തുള്ള എൻഡിആർഎഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക. ജില്ലാതല എമർജൻസി കേന്ദ്രങ്ങളും ജാഗ്രത പുലർത്തുന്നുണ്ട്.
സംസ്ഥാനത്ത് വ്യാപകമായ കാലവർഷക്കെടുതി ഉണ്ടായ സാഹചര്യത്തിൽ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിലും കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചൂ. നമ്പർ: 8078548538
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-08-2022