ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി   28   ന്  ഉപതിരഞ്ഞെടുപ്പ്  നടത്തും. വിജ്ഞാപനം ഫെബ്രുവരി 2 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് 1 ന് രാവിലെ 10 മണിക്ക് നടത്തും. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.28 വാർഡുകളിലായി ആകെ 122471 വോട്ടർമാരാണുള്ളത്. 

തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ ( ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പർ, വാർഡിന്റെ പേര് ക്രമത്തിൽ)

തിരുവനന്തപുരം     - കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് -  12. നിലയ്ക്കാമുക്ക്

കൊല്ലം        - കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ - 03. മീനത്തുചേരി,
                      വിളക്കുടി ഗ്രാമപഞ്ചായത്ത് - 01. കുന്നിക്കോട് വടക്ക്,
                     ഇടമുളക്കൽ ഗ്രാമ പഞ്ചായത്ത് - 04. തേവർതോട്ടം

പത്തനംതിട്ട  - കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് - 07. അമ്പാട്ടുഭാഗം

ആലപ്പുഴ      - തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് - 06. തണ്ണീർമുക്കം,
                     എടത്വാ ഗ്രാമപഞ്ചായത്ത് - 15. തായങ്കരി വെസ്റ്റ്

കോട്ടയം      - എരുമേലി ഗ്രാമപഞ്ചായത്ത് - 05. ഒഴക്കനാട്,
                    പാറത്തോട് ഗ്രാമപഞ്ചായത്ത് - 09. ഇടക്കുന്നം,
                  കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് - 12. വയലാ ടൗൺ,
                 വെളിയന്നൂർ ഗ്രാമപഞ്ചായത്ത് - 07. പൂവക്കുളം

എറണാകുളം - പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് - 11. തായ്മറ്റം

തൃശ്ശൂർ         - തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് - 04. തളിക്കുളം,
                       കടങ്ങോട് ഗ്രാമപഞ്ചായത്ത് - 14. ചിറ്റിലങ്ങാട്

പാലക്കാട്    -       പാലക്കാട് ജില്ലാ പഞ്ചായത്ത് - 19. ആലത്തൂർ,
                          ആനക്കര  ഗ്രാമപഞ്ചായത്ത് - 07. മലമക്കാവ്,
                         കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് -17. പാട്ടിമല,
                        തൃത്താല ഗ്രാമപഞ്ചായത്ത് - 04. വരണ്ടു കുറ്റികടവ്,
                        വെള്ളിനേഴി ഗ്രാമപഞ്ചായത്ത് -01. കാന്തള്ളൂർ

മലപ്പുറം       - അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് - 07. കുന്നുംപുറം,
                     കരുളായി ഗ്രാമപഞ്ചായത്ത് - 12. ചക്കിട്ടാമല,
                      തിരുനാവായ ഗ്രാമപഞ്ചായത്ത് - 11. അഴകത്തുകളം,
                     ഊരകം ഗ്രാമപഞ്ചായത്ത് - 05. കൊടലിക്കുണ്ട്

കോഴിക്കോട്  - ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് - 15. കക്കറമുക്ക്

വയനാട്      - സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിൽ - 17. പാളാക്കര

കണ്ണൂർ     - ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിൽ - 23. കോട്ടൂർ,
                  പേരാവൂർ ഗ്രാമപഞ്ചായത്ത് - 01. മേൽമുരിങ്ങോടി,
                   മയ്യിൽ ഗ്രാമപഞ്ചായത്ത് - 08. വള്ളിയോട്ട്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-02-2023

sitelisthead