2000 ജനുവരി 1 മുതൽ 2022 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജനുവരി 1 മുതൽ മാർച്ച് 31 വരെ അപേക്ഷിക്കാം.

ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേക പുതുക്കൽ ആനുകൂല്യം ലഭിക്കില്ല. പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിനു അർഹത ഉണ്ടാകില്ല.

പ്രത്യേക പുതുക്കൽ www.eemployment.kerala.gov.in വഴി നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 0471-2301249.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2023

sitelisthead