ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കായി കേരളനിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന ആർ. ശങ്കരനാരായണൻ തമ്പി നിയമസഭ മാധ്യമ അവാർഡ്, ഇ. കെ. നായനാർ നിയമസഭ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭ മാധ്യമ അവാർഡ് എന്നിവയ്ക്ക് അപേക്ഷിക്കാം.

മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ 3 മേഖലകളിലാണ് അവാർഡ് നൽകുന്നത്. 3 വിഭാഗങ്ങളിലും അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിൽ ഓരോന്നിനും 2 വീതം ആകെ 6 അവാർഡുകൾ ഉണ്ടായിരിക്കുന്നതാണ്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. 2021 ജനുവരി 1-നും 2021 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികൾക്കാണ് അവാർഡ് നൽകുന്നത്.

അവാർഡിനായി പരിഗണിക്കേണ്ട റിപ്പോർട്ടുകളുടെ/പരിപാടികളുടെ 6 പകർപ്പുകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 2022 ഡിസംബർ 9-ാം തിയതി വൈകിട്ട് 3 മണിക്ക് മുമ്പായി സെക്രട്ടറി, കേരള നിയമസഭ സെക്രട്ടേറിയറ്റ്, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷാഫാറം എന്നിവ അടങ്ങുന്ന സ്‌കീം, വിജ്ഞാപനം എന്നിവ www.niyamasabha.org -ൽ ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-11-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo