കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികളുടെ മക്കൾക്ക്  നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തിൽ 8, 9, 10/ പ്ലസ് വൺ/ ബി.എ/ ബി.കോം/ ബി.എസ്‌സി/ എം.എ/ എം.കോം/ (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/ എം.എസ്‌സി/ ബി.എഡ്/ പ്രൊഫഷണൽ കോഴ്സുകളായ എൻജിനിയറിങ്/ എം.ബി.ബി.എസ്/ ബി.ഡി.എസ്/ ഫാം.ഡി/ ബി.എസ്‌സി നഴ്സിങ്/ പ്രൊഫഷണൽ പി.ജി കോഴ്സുകൾ/ പോളിടെക്നിക് ഡിപ്ലോമ/ റ്റി.റ്റി.സി/ ബി.ബി.എ/ ഡിപ്ലോമ ഇൻ നഴ്സിങ്/ പാരാ മെഡിക്കൽ കോഴ്സ്/ എം.സി.എ/ എം.ബി.എ/ പി.ജി.ഡി.സി.എ/ എൻജിനിയറിങ് (ലാറ്ററൽ എൻട്രി) അഗ്രിക്കൾച്ചറൽ/ വെറ്ററിനറി/ ഹോമിയോ/ ബി.ഫാം/ ആയുർവേദം/ എൽ.എൽ.ബി (3 വർഷം, 5 വർഷം) ബി.ബി.എം/ ഫിഷറീസ്/ ബി.സി.എ/ ബി.എൽ.ഐ.എസ്.സി/ എച്ച്.ഡി.സി ആൻഡ് ബി.എം/ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ്‌/ സി.എ. ഇന്റർമീഡിയറ്റ്/ മെഡിക്കൽ എൻജിനിയറിങ് എൻട്രൻസ് കോച്ചിങ്/ സിവിൽ സർവ്വീസ് കോച്ചിങ് എന്നീ കോഴ്സുകൾക്ക് പഠിക്കുന്നവർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിനും, എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനും അപേക്ഷിക്കാം. സെപ്റ്റംബർ 25 മുതൽ  www.labourwelfarefund.in എന്ന വെബ്സെെറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി നവംബർ 25 . ഫോൺ : 0471-2463769 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-09-2024

sitelisthead