ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി. സെപ്റ്റംബർ ഒന്ന് മുതൽ മൂന്നു മാസത്തേയ്ക്കാണ് സന്ദർശനാനുമതി നൽകിയിരിക്കുന്നത്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ച് ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം. 

ഓറഞ്ച്, റെഡ് അലെർട്ടുകൾ നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. കൂടാതെ ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദർശനം അനുവദിക്കില്ല.ഡാമിന്റെ പരിസര പ്രദേശങ്ങളിൽ  ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കും.  ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-09-2024

sitelisthead