പൊതു വിദ്യാലയങ്ങളിലെ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ സമഗ്ര കായിക പരിപോഷണത്തിനും കായിക സാക്ഷരത ഉറപ്പുവരുത്തുന്നതിനുമായി കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആർ.ടി. വികസിപ്പിച്ച പദ്ധതിയാണ് ഹെൽത്തി കിഡ്സ്. കുട്ടികളിലെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനും പദ്ധതി സഹായിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-06-2023