കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ളോയ്മെന്റ് (കിലെ) സിവിൽ സർവീസ് അക്കാദമിയിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും അപേക്ഷിക്കാം. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കോഴ്സ് കാലാവധി ഒരുവർഷം. വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കുക. ഫോൺ: 0471- 2479968, 8075768537.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2025