ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി കെ ഫോൺ സംഘടിപ്പിക്കുന്ന ഗ്രാമീണ ഇന്റർനെറ്റ് ഫോട്ടോഗ്രഫി മത്സരത്തിൽ എൻട്രികൾ ക്ഷണിച്ചു. പ്രായപരിധിയില്ല. ഇന്റർനെറ്റ് ഗ്രാമപ്രദേശങ്ങളിലെ ജീവിതങ്ങളിൽ കൊണ്ടുവന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കി ഗ്രാമീണ പശ്ചാത്തലത്തിൽ ഫോട്ടോസ് എടുത്ത് വാട്ടർമാർക്കോ മറ്റ് അടയാളങ്ങളോ ഇല്ലാതെ 9061604466 എന്ന വാട്‌സാപ് നമ്പറിലേക്ക് അയക്കണം. തെരഞ്ഞെടുക്കുന്ന ഫോട്ടോകൾ കെ ഫോൺ ഫ്രെയിമോടു കൂടി വാട്‌സാപ്പിൽ തിരിച്ചയക്കും. അതിനുശേഷം കെ ഫോൺ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത് പേജിലേക്ക് ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുകയും രണ്ടു പേരെ കമന്റ് ബോക്സിൽ ടാഗ് ചെയ്യുകയും വേണം. പോസ്റ്റിന് ലഭിക്കുന്ന ലൈക്കിന്റെയും റീച്ചിന്റെയും അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്. 14ന് കെ ഫോൺ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിജയികളെ പ്രഖ്യാപിക്കും. അവസാന തീയതി ജനുവരി 10.  

കെഫോൺ ഒഫീഷ്യൽ പേജ് ഫേസ്ബുക്ക് 
കെഫോൺ ഒഫീഷ്യൽ പേജ് ഇൻസ്റ്റാഗ്രാം 
 
 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-01-2025

sitelisthead