അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ കുട്ടികളിലും യുവജനങ്ങളിലും ശാസ്ത്ര- ചരിത്ര അവബോധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സംസ്ഥാന യുവജനക്ഷേമ ബോർഡ് ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിയ്ക്കുന്നു. ഹൈസ്‌കൂൾ തലത്തിൽ പ്രാഥമിക മത്സരവും പിന്നീട് നിയമസഭ, മണ്ഡലാടിസ്ഥാനത്തിലും, ജില്ലാ- സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടത്തും. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ 1-ാം സമ്മാനമായി 2000 രൂപയും 2-ാം സമ്മാനമായി 1000 രൂപയും ലഭിയ്ക്കും. ജില്ലാടിസ്ഥാനത്തിൽ ആദ്യ 2 സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം 10000, 5000 രൂപ ലഭിക്കും. സംസ്ഥാനതലത്തിൽ ആദ്യ 2 സ്ഥാനത്തെത്തുന്നവർക്കു യഥാക്രമം ഒരു ലക്ഷം രൂപയും 50000 രൂപയുമാണ് സമ്മാനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-10-2022