സഞ്ചാരികള്‍ക്ക് മണ്‍സൂണ്‍ കാലത്ത് ആകര്‍ഷകമായ യാത്ര പാക്കേജുകള്‍ ഒരുക്കി ടൂര്‍ഫെഡ്. ആലപ്പുഴയിലും കുമരകത്തുമായി ആരംഭിച്ച ഹൗസ് ബോട്ട് സര്‍വീസ് പാക്കേജില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചെക്ക് ഇന്‍. വെല്‍ക്കം ഡ്രിങ്ക് നല്‍കി തുടങ്ങുന്ന യാത്രയില്‍ സ്‌പെഷ്യല്‍ കരിമീന്‍ ഫ്രൈ ഉള്‍പ്പെടെയുള്ള വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5 മണിക്കൂറില്‍ കൂടുതലുള്ള കായല്‍ യാത്രയിലുടനീളം ഗൈഡിന്റെ സഹായവും സഞ്ചാരികള്‍ക്ക് ലഭിക്കും. ആലപ്പുഴ കപ്പിള്‍ പാക്കേജിന് 12500 രൂപയും ടാക്‌സും ആണ് നിരക്ക്. കുമരകം പാക്കേജിന് 13500 രൂപയും ടാക്‌സും, എക്‌സ്ട്രാ ബെഡ്, ബെഡ്‌റൂമുകള്‍ എന്നിവയും ലഭിക്കും. ചീപ്പുങ്കല്‍, പുന്നമട എന്നിവിടങ്ങളില്‍ നിന്നാണ് യാത്ര ആരംഭിക്കുക. നമ്പറുകള്‍: 0471- 2314023, 9495405075, 9495445075

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-07-2023

sitelisthead