പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതിക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനായി 65 വയസ്സ് കവിയാത്ത രക്ഷിതാക്കളായിരിക്കണം അപേക്ഷ നല്‍കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം 30,000/- രൂപ കവിയരുത്. വായ്പക്കുള്ള അപേക്ഷ വിവാഹ തീയതിയുടെ ഒരു മാസം മുമ്പെങ്കിലും ലഭിച്ചിരിക്കണം. പരമാവധി വായ്പ തുക 2.5 ലക്ഷം രൂപയാണ്.  വായ്പാതുക 7 % പലിശ സഹിതം 60 മാസഗഡുക്കളായി  തിരിച്ചടക്കണം. വായ്പക്ക് ഈടായി  മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറത്തിന് കോർപ്പറേഷൻ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-12-2022

sitelisthead