സംസ്ഥാനത്തെ സർക്കാർ / സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒബിസി വിഭാഗം വിദ്യാർഥികൾക്ക് അനുവദിക്കുന്ന ‘കെടാവിളക്ക്' സ്കോളർഷിപ്പ് പദ്ധതിയുടെ അപേക്ഷ തീയതി 2025 ഫെബ്രുവരി 10 വരെ ദീർഘിപ്പിച്ചു. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഓഫീസിൽ ബന്ധപ്പെടുക. മാർഗനിർദേശങ്ങൾ www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-01-2025