അക്ഷയ ഊർജ രംഗത്ത് കാര്യക്ഷമമായി പ്രവർത്തിക്കുന്നതും മികച്ച സംഭാവനകൾ നൽകിയതുമായ വ്യാവസായിക വാണിജ്യ സംരംഭകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഇതര സംഘടനകൾ, വ്യക്തികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഊർജരംഗത്തെ വ്യവസായികൾ, യുവ സംരംഭകർ എന്നിവർക്ക് അനർട്ട് നൽകുന്ന അക്ഷയ ഊർജ അവാർഡ് 2022-ന് അപേക്ഷിക്കാം.

2021 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ പ്രവർത്തനങ്ങളാണ് പരിഗണിക്കുന്നത്. സംസ്ഥാനതലത്തിൽ രൂപീകരിച്ച മോണിറ്ററിംഗ് കമ്മറ്റിക്കാണ് അവാർഡ് നിർണയിക്കുന്നതിനുള്ള മേൽനോട്ട ചുമതല. ₹ 1 ലക്ഷവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

അപേക്ഷാ ഫോം, മാർഗനിർദേശങ്ങൾ അനർട്ട് വെബ്‌സൈറ്റിൽ  ലഭ്യമാണ്. അപേക്ഷകൾ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, അനർട്ട്, വികാസ് ഭവൻ PO, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ മാർച്ച് 15ന് മുമ്പായി ലഭിക്കണം. വിവരങ്ങൾക്ക് 1800-425-1803

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-02-2023

sitelisthead