2016ലെ ഭിന്നശേഷി അവകാശ നിയമം അനുവദിച്ചിട്ടുള്ള ജോലിയിലെ 4 ശതമാനം സംവരണം ഭിന്നശേഷിക്കാർക്ക് അനുവദിക്കുവാനായി 26 സർക്കാർ വകുപ്പുകളിലെ 159 പ്രവേശന തസ്തികകളുടെ ഫങ്ഷണാലിറ്റി അസസ്മെന്റ് റിപ്പോർട്ടിന്റെ കരട് ലിസ്റ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും സംഘടനകൾക്കും swdkerala@gmail.com, rpnish@nish.ac.in എന്നീ ഇമെയിൽ വിലാസങ്ങളിലോ RPwD Project Cell, Directorate of Social Justice, Vikas Bhavan, 5th Floor, PMG, Thiruvananthapuram – 691033 എന്ന വിലാസത്തിൽ തപാൽ ആയോ 2024 ജനുവരി 20നു വൈകിട്ട് അഞ്ച് മണിവരെ അഭിപ്രായങ്ങൾ അറിയിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2024