ശബരിമല തീർഥാടനത്തിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ തീർഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിനായി ഒരുക്കിയിട്ടുള്ള സംവിധാനത്തിന് പ്രത്യേക ശ്രദ്ധ നൽകും. പാർക്കിംഗ് സംവിധാനം മുൻ നിശ്ചയിച്ച പ്രകാരം നടത്താനാവശ്യമായ ക്രമീകരണങ്ങൾ ദേവസ്വം ബോർഡ് ഏർപ്പാടാക്കും. ട്രാഫിക് കർശനമായി നിയന്ത്രിക്കും. ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും.

മണ്ഡലകാലത്ത് ആദ്യ 19 ദിവസങ്ങളിൽ എത്തിച്ചേർന്ന തീർഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബർ 6 മുതലുള്ള 4 ദിവസങ്ങളിൽ ഇത് 88,000 ആയി വർധിച്ചു. ഇതാണ് വലിയ തിരക്കിന് ഇടയാക്കിയത്. തിരക്ക് ക്രമീകരിക്കാൻ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്പോട് ബുക്കിംഗ് അത്യാവശ്യത്തിനു മാത്രമായി പരിമിതപ്പെടുത്തും.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-12-2023

sitelisthead