ഹയർസെക്കന്ററി (വൊക്കേഷണൽ) 1-ാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിൽ സ്ഥിര പ്രവേശനം നേടിയവർക്ക് സ്‌കൂൾ/കോഴ്‌സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ ജൂലൈ 6 മുതൽ 7 വരെ വൈകുന്നേരം 4 വരെ നൽകാം. ഒരു സ്‌കൂളിൽ നിന്നും മറ്റൊരു സ്‌കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ, അതേ സ്‌കൂളിലെ തന്നെ മറ്റൊരു കോഴ്‌സ് മാറ്റത്തിനോ അപേക്ഷിക്കാം.

admission.dge.kerala.gov.in-ൽ മുഖ്യ അലോട്ട്‌മെന്റിനായി അപേക്ഷിച്ചപ്പോൾ ഉപയോഗിച്ച യൂസർഐഡിയും (ഫോൺ നമ്പർ), പാസ്‌വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫേം ചെയ്യണം. അപ്പോൾ ലഭിക്കുന്ന പിഡിഎഫ് രൂപത്തിലുള്ള അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷക/നും രക്ഷാകർത്താവും ഒപ്പ് വെച്ച് നിലവിൽ പ്രവേശനം നേടിയ സ്‌കൂളിലെ പ്രിൻസിപ്പലിന് നൽകണം. ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്‌മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർഥി ട്രാൻസ്ഫർ ലഭിച്ച സ്‌കൂളിൽ/കോഴ്‌സിൽ പ്രവേശനം നേടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-07-2023

sitelisthead