കേരള നോളജ് ഇക്കണോമി മിഷന്റെ നൈപുണ്യ പരിശീലന പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പരിശീലന പ്രോഗ്രാമുകളാണ് സർക്കാർ-സ്വകാര്യ മേഖലയിലെ പരിശീലന പങ്കാളിത്തത്തോടെ ആരംഭിക്കുന്നത്. സ്കിൽ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ bit.ly/Kkemskillregistration വഴി ഓഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണം. പട്ടികജാതി, പട്ടികവർഗം, ട്രാൻസ്‌ജെൻഡർ, ദാരിദ്ര രേഖയ്ക്ക് താഴെ വരുന്ന സ്ത്രീകൾ, തീരദേശവാസികൾ, അംഗപരിമിതർ, സിംഗിൾ പാരന്റ് വുമൺ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക സ്കിൽ സ്‌കോളർഷിപ്പ് ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-07-2023

sitelisthead