കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും 2024-25 വര്‍ഷത്തെ അംശദായം അടച്ച് അംഗത്വം പുതുക്കണം. മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശികയുള്ളവരും ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി ഫെബ്രുവരി 28നകം ഫിഷറീസ് ഓഫീസുകളിൽ അംഗത്വം പുതുക്കണം . പേര്, വിലാസം, ഫോണ്‍ നമ്പര്‍, രേഖകള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഫിഷറീസ് ഓഫീസറെ അറിയിക്കണം. കുടിശ്ശിക വരുത്തിയവരുടെ പേര് 2025-26ലെ പട്ടികയില്‍നിന്ന് ഒഴിവാക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2025

sitelisthead