പട്ടികജാതി വികസന വകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി ജേണലിസം ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി - വർഗ വിഭാഗക്കാരായ 15 യുവതി യുവാക്കൾക്ക് വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി /പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലും പരിശീലനം നൽകും. യോഗ്യത : ജേണലിസം & മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം പ്രായപരിധി : 21-35 വയസ്സ്, നിയമന കാലാവധി : പരമാവധി രണ്ടു വർഷം, നിയമിക്കപ്പെടുന്നവർക്ക് ഓണറേറിയമായി പ്രതിമാസം 15,000/- രൂപ വീതം വകുപ്പ് നൽകും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in ൽ. അവസാന തീയതി ഫെബ്രുവരി 24. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030. ഫോൺ-0484-242227.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-02-2025