പട്ടികജാതി പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ കമ്മീഷൻ വിവിധ സ്ഥലങ്ങളിൽ പൊതുതെളിവെടുപ്പ് നടത്തും. ജൂലൈ 30ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂലൈ 31ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ആഗസ്റ്റ് 1ന് രാവിലെ 11 മണി മുതൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും. പരിഗണന വിഷയങ്ങളിന്മേൽ പൊതുജനങ്ങൾക്ക് കമ്മീഷനു മുമ്പാകെ ഹാജരായി തെളിവ് നൽകാം. രേഖാമൂലമുള്ള നിവേദനങ്ങളും സമർപ്പണങ്ങളും chairperson-jbc-sje@gov.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-07-2024

sitelisthead