കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മേഖലയിലെ വനിതാ സ്വയംസഹായ സംഘങ്ങളിൽ നിന്നും വായ്പ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ സി.ഡി.എസുകളിൽ  രജിസ്റ്റർ ചെയ്തിട്ടുള്ളതും കോർപ്പറേഷൻ മാർഗരേഖ പ്രകാരം വായ്പ യോഗ്യത നേടുന്നതുമായ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ അനുവദിക്കും. ബന്ധപ്പെട്ട സി.ഡി.എസ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. വിശദവിവരങ്ങൾക്ക്: www.keralapottery.org. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 .

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-10-2024

sitelisthead