ജൂൺ 26-ന് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിൽ വിദ്യാഭ്യാസം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും. ജൂൺ 26 മുതൽ ജൂലൈ 1 വരെയാണ് ബോധവത്കരണ ക്ലാസ്. എല്ലാ സ്‌കൂളുകളിലും പ്രത്യേകം അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2023