വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN NYY 1 എന്നതായിരുന്നു ആദ്യത്തെ ലൊക്കേഷന്‍ കോഡ്. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണവും ഏകീകരണവും പ്രോത്സാഹിപ്പിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമ്മീഷനുകളില്‍ ഒന്നായ യുണെെറ്റഡ് നേഷന്‍സ് എക്കണോമിക് കമ്മീഷന്‍ ഫോര്‍ യൂറോപ്പ് (UNECE) ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന നിർദേശത്തെത്തുടർന്നാണ് പുതിയ മാറ്റം. നാവിഗേഷന്‍, ഷിപ്പിങ്ങ് തുടങ്ങിയവയ്ക്കെല്ലാം ഇനി IN TRV 01 എന്ന ലോക്കേഷന്‍ കോഡായിരിക്കും ഉപയോഗിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-12-2024

sitelisthead