സംസ്ഥാനത്തെ 5 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചു. 3 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 2 ആശുപത്രികള്‍ക്ക് പുന: അംഗീകാരവും ലഭിച്ചു. പാലക്കാട് പി.എച്ച്.സി. ഒഴലപ്പതി (97% സ്‌കോര്‍), കണ്ണൂര്‍ പി.എച്ച്.സി. കോട്ടയം മലബാര്‍ (95% സ്‌കോര്‍), കൊല്ലം പി.എച്ച്.സി. ചവറ (90% സ്‌കോര്‍) എന്നിവയാണ് പുതുതായി അംഗീകാരം നേടിയത്. കണ്ണൂര്‍ എഫ്.എച്ച്.സി. ആലക്കോട് തേര്‍ത്തല്ലി (88% സ്‌കോര്‍), തിരുവനന്തപുരം യു.പി.എച്ച്.സി. മാമ്പഴക്കര (90% സ്‌കോര്‍) എന്നിവ പുന: അംഗീകാരം നേടി.

ഇതോടെ  5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 8 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുൾപ്പടെ സംസ്ഥാനത്തെ 157 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരം നേടി. 9 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-12-2022

sitelisthead