കുട്ടികൾക്കായി ചലച്ചിത്ര അക്കാദമി ശിശുക്ഷേമ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ശിൽപ്പശാലയിൽ 8, 9,10 ക്ലാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. കൊല്ലത്ത് മെയ് 23, 24, 25 തീയതികളിലും കോഴിക്കോട് മെയ് 27, 28, 29 തീയതികളിലും ക്യാമ്പ് നടക്കും. ക്യാമ്പിൽ താമസവും ഭക്ഷണവും സൗജന്യം.
ഏറ്റവും പ്രിയപ്പെട്ട സിനിമയെക്കുറിച്ച് ആസ്വാദനക്കുറിപ്പ് എഴുതി അയയ്ക്കുന്ന 60 പേർക്കാണ് ഓരോ ക്യാമ്പിലും പ്രവേശനം ലഭിക്കുക. മലയാളത്തിൽ സ്വന്തം കൈപ്പടയിൽ എഴുതി സ്‌കാൻ ചെയ്ത് പിഡിഎഫ് ഫോർമാറ്റിൽ cifra@chalachitraacademy.org -ൽ മെയ് 17-നകം അയയ്ക്കണം. പ്രായം, പഠിക്കുന്ന ക്ലാസ്, സ്‌കൂൾ, ജില്ല, പൂർണമായ വിലാസം, ഫോൺ നമ്പർ എന്നിവ ആസ്വാദനക്കുറിപ്പിനോടൊപ്പമുള്ള അപേക്ഷയിൽ ചേർക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-05-2023