ഡ്രോൺ ടെക്‌നോളജിയുടെ വിവിധ മേഖലകളിലുള്ള സാധ്യതകൾ ഉൾപ്പെടുത്തി ഐസിഫോസ്  6 ദിവസത്തെ പരിശീലന ശില്പശാല  നാല് സ്ലോട്ടുകളിലായി സംഘടിപ്പിക്കുന്നു. 3 ദിവസത്തെ ഓൺലൈൻ സെഷനും 3 ദിവസത്തെ ഓഫ്‌ലൈൻ ഹാൻഡ്സോൺ സെഷനും ഉൾക്കൊള്ളുന്ന പരിപാടി ഡിസംബർ 2 മുതൽ 8 വരെ, ഡിസംബർ 16 മുതൽ 24 വരെ, ഡിസംബർ 16 മുതൽ 29 വരെ നടത്തും. ഡ്രോൺ അസംബ്ലി,മാനുവൽ ആൻഡ് ഓട്ടോണോമസ് ഫ്‌ളയിങ് പ്രാക്റ്റീസ് കൂടാതെ ഈ മേഖലയിൽ വളർന്നുകൊണ്ടിരിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ,തൊഴിൽ സാധ്യതകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് പരിശീലനം. ഭൗതികശാസ്ത്രം,ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും ഐ.ടി.ഐ,ഡിപ്ലോമ,ബിരുദ,ബിരുദാന്തരബിരുദ വിദ്യാർഥികൾക്കും,വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പങ്കെടുക്കാം. വിവരങ്ങൾക്ക്  സന്ദർശിക്കുക: ഐസിഫോസ്  ഫോൺ: 7558837880,7736118464. ഓൺലൈൻ രജിസ്ട്രേഷൻ 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2024

sitelisthead