സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം. കോട്ടയം ഉദയനാപുരം കുടുംബാരോഗ്യകേന്ദ്രം 97% സ്‌കോറും, കൊല്ലം ശൂരനാട് സൗത്ത് കുടുംബാരോഗ്യകേന്ദ്രം 92% സ്‌കോറും, കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87% സ്‌കോറും, കൊല്ലം പെരുമണ്‍ കുടുംബാരോഗ്യകേന്ദ്രം 84% സ്‌കോറും, നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

5 ജില്ല ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 107 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയ ആശുപത്രികളുടെ എണ്ണം ഇതോടെ 164 ആയി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2023

sitelisthead